ഓസ്‌കാർ നോമിനേഷൻ: തിളങ്ങി 'സിന്നേഴ്സ്"

Friday 23 January 2026 7:22 AM IST

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കാർ പുരസ്കാര നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഹോറർ ചിത്രമായ 'സിന്നേഴ്സ്" ആണ് ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചിത്രം; 16 നോമിനേഷനുകൾ.​ ഓസ്കാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയും നോമിനേഷൻ നേടുന്നത്. മാർച്ച് 15ന് വിജയികളെ പ്രഖ്യാപിക്കും. വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ടി"ന് ഇടംനേടാനായില്ല.

# പ്രധാന നോമിനേഷനുകൾ

 ചിത്രം

ബ്യൂഗോണിയ, എഫ് 1, ഫ്രാങ്കെൻസ്റ്റൈൻ, ഹാംനെറ്റ്, മാർട്ടി സുപ്രീം, വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ദ സീക്രട്ട് ഏജന്റ്, സെന്റിമെന്റൽ വാല്യു, സിന്നേഴ്സ്, ട്രെയിൻ ഡ്രീംസ്

 സംവിധാനം

ക്ലോയി ഷാവോ (ഹാംനെറ്റ്), ജോഷ് സാഫ്ഡൈ (മാർട്ടി സുപ്രീം), പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), യോവാകീം ട്രയർ (സെന്റിമെന്റൽ വാല്യു), റയാൻ കൂഗ്ലർ (സിന്നേഴ്സ്)

 നടൻ

തിമോത്തി ഷാലമേ (മാർട്ടി സുപ്രീം), ലിയനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), ഈഥൻ ഹോക്ക് (ബ്ലൂ മൂൺ), മൈക്കൽ ബി. ജോർദാൻ (സിന്നേഴ്സ്), വാഗ്നർ മോറ (ദ സീക്രട്ട് ഏജന്റ്)

 നടി

ജെസി ബക്ക്‌ലി (ഹാംനെറ്റ്), റോസ് ബയേൺ ( ഇഫ് ഐ ഹാഡ് ലെഗ്സ്, ഐഡ് കിക്ക് യു), കേറ്റ് ഹഡ്സൺ ( സോങ്ങ് സങ്ങ് ബ്ലൂ), റെനറ്റെ റെയ്ൻ‌സ്വെ (സെന്റിമെന്റൽ വാല്യു), എമ്മ സ്റ്റോൺ (ബ്യൂഗോണിയ)