പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 3,117 പേർ: ഇറാൻ
Friday 23 January 2026 7:22 AM IST
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുട ഔദ്യോഗിക കണക്ക് ആദ്യമായി പുറത്തുവിട്ട് ഇറാൻ. പ്രക്ഷോഭം തുടങ്ങിയ ഡിസംബർ 28 മുതൽ 3,117 പേർ കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 2,427 പേർ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് പറയുന്നു. മറ്റുള്ളവരെ സംബന്ധിച്ച് വിശദീകരണമില്ല. 20,000ത്തോളം പേർ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടിരിക്കാമെന്ന വിവിധ സംഘടനകളുടെ കണക്കുകളെ തള്ളുന്നതാണ് സർക്കാരിന്റെ പ്രസ്താവന. പ്രതിഷേധങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്ത് ഇന്റർനെറ്റ് നിയന്ത്രണം തുടരുകയാണ്.