പാമ്പുകൾ വിരണ്ടോടും, വീടിന്റെ പരിസരത്ത് പോലും വരില്ല; ഈ നാല് ചെടികളിൽ ഏതെങ്കിലുമൊന്ന് നട്ടാൽ മതി

Friday 23 January 2026 11:15 AM IST

പാമ്പിനെ ഭയമില്ലാത്തവർ വളരെ അപൂ‌വമാണ്. വീടിന്റെ പരിസരത്തും പൂന്തോട്ടത്തിലുമെല്ലാം അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാൽ ആരായാലും ഭയന്നുപോകും. പച്ചപ്പും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ പാമ്പുകൾ കൂടുതലായും കാണപ്പെടുന്നു. അതിനാലാണ് കേരളത്തിലെ ചില മാസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറയുന്നത്. എന്നിരുന്നാലും ചെറിയ കുട്ടികളുള്ള വീടുകളിൽ ജാഗ്രത പാലിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇവ വീട്ടിലും പരിസരത്തും വരാതിരിക്കാൻ സഹായിക്കുന്ന ചില ചെടികൾ പരിചയപ്പെടാം.

1. ജമന്തിപ്പൂവ്

കാണാൻ വളരെയധികം ഭംഗിയുള്ള പൂവാണ് ജമന്തി. ഇതിന്റെ ശക്തമായ ഗന്ധം പാമ്പുകളെ അകറ്റി നിർത്തുന്നു. ഈ ചെടിയുടെ വേരിലൂടെ ഗന്ധം മണ്ണിലേക്ക് ആഴ്‌ന്നിറങ്ങുന്നതിനാൽ പരിസരത്തൊന്നും പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ പോലുമാകില്ല. ഈ ചെടി പ്രാണികളെയും അകറ്റിനിർത്തുന്നു.

2. റോസ്‌മേരി

നല്ല മണവും ഔഷധഗുണവുമുള്ള ചെടിയാണ് റോസ്‌മേരി. ഈ ചെടി പാമ്പുകളെ തുരത്താൻ സഹായിക്കുന്നു. ഇവ ചട്ടിയിലോ പാത്രങ്ങളിലോ നടുന്നതാണ് നല്ലത്.

3. ഇഞ്ചിപ്പുല്ല് (lemon grass )

നാരങ്ങയുടേത് പോലുള്ള ഗന്ധമാണ് ഈ ചേടിക്ക്. ഇവയിൽ സിട്രോനെല്ല അടങ്ങിയിട്ടുണ്ട്. ഇത് പാമ്പുകൾ, കൊതുക്, മറ്റ് കീടങ്ങൾ എന്നിവയെ എല്ലാം അകറ്റിനിർത്തുന്നു.

4. സർപ്പഗന്ധ

ആയുർവേദ മരുന്നുകളിൽ സർപ്പഗന്ധ ഉപയോഗിക്കാറുണ്ട്. ഇതിന്റെ വേരുകൾ പാമ്പിനെയും മറ്റ് കീടങ്ങളെയുമെല്ലാം തുരത്തുന്നു. ഉരഗങ്ങൾക്ക് സഹിക്കാൻ കഴിയാത്ത ഗന്ധമാണ് ഈ ചെടിയുടേത്.