വിളംബര സമ്മേളനം
Saturday 24 January 2026 12:09 AM IST
ചങ്ങനാശേരി: എസ്.ബി കോളേജ് പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിന് മുന്നോടിയായി നടന്ന വിളംബരസമ്മേളനം പ്രിൻസിപ്പൽ ഡോ.റ്റെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ 'പോസിറ്റീവ് സൈക്കോളജി' എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം ഡോ. സെബിൻ എസ്.കൊട്ടാരത്തെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.കെ.സിബി ജോസഫ്, പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ ഡോ.ഷിജോ കെ.ചെറിയാൻ, ഫാ.ജോൺ ചാവറ, ഡോ.ജോസ് പി.ജേക്കബ്, ജോഷി എബ്രഹാം, അഡ്വ.ഡെയ്‌സമ്മ ജയിംസ്, ഡോ.ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.