സോമിൽ ഓണേഴ്‌സ് അസോ.സമ്മേളനം
Saturday 24 January 2026 12:10 AM IST
കോട്ടയം : കേരള സോമിൽ ഓണേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടക്കും. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഒ.എ പ്രസിഡന്റ് കെ.ആർ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ജോബ് ജെ.നെരിയംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് വിജയികൾക്ക് ആദരവ് നൽകും. കെ.ദിലീപ് കുമാർ അനുഗ്രഹപ്രഭാഷണം നടത്തും. ജോർജ് ജോസഫ് റിപ്പോർട്ടും, വി.മുരളീധരൻ കണക്കും അവതരിപ്പിക്കും. എ.ജെ തോമസ്, സതീഷ് കുമാർ, ജോർജുകുട്ടി, പി.നസറുദീൻ എന്നിവർ പങ്കെടുക്കും. ശശിധരൻ സിത്താര സ്വാഗതവും, എം.എം മുബാഷ് നന്ദിയും പറയും.