ജന്മശതാബ്ദി  സമ്മേളനം

Saturday 24 January 2026 12:10 AM IST

ചങ്ങനാശേരി : അഖിലകേരള ചേരമർ ഹിന്ദുമഹാസഭ ജന്മശതാബ്ദി സമ്മേളനങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സഭ പ്രസിഡന്റ് അഡ്വ.വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ രാജൻ, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭന്ദ്രൻ, സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, സിദ്ധനർ സർവീസ് സൊസൈറ്റി ജനറൽ സ്രെട്ടറി രവികുമാർ, ഡോ.വിനീത വിജയൻ, സി.ഡി മോഹനൻ, മോഹനൻ ഈട്ടിക്കൽ, സുരേഷ് ലബ്ബക്കട, സജിമോൻ റാന്നി, ശശികുമാർ വരാപ്പുഴ, ഓമന ശശികുമാർ, കെ.കെ ഷൈലജ, കെ.കെ രാജു കുട്ടനാട്, സുരേഷ് പള്ളിയടി, ദിലീപ് ആപ്പിശ്ശേരി എന്നിവർ പങ്കെടുത്തു.