അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറുപ്പിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം
Friday 23 January 2026 4:25 PM IST
പൂനെ: ഫ്ളാറ്റ് സമുച്ചയത്തിനുള്ളിൽ സൈക്കിൾ ചവിട്ടുകയായിരുന്ന അഞ്ച് വയസുകാരൻ കാറിടിച്ച് മരിച്ചു. അശ്വത് നാരായണ സ്വാമിയുടെ മകൻ നിഷ്‌കർഷ് അശ്വതാണ് ആണ് മരിച്ചത്. പൂനെ ലോണി കൽഭോർ മേഖലയിലെ 'ജോയ് നെസ്റ്റ്' സൊസൈറ്റിയിൽ തിങ്കളാഴ്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .
നിഷ്‌കർഷ് സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.