പ്ലേസ്‌മെന്റ് കരിയർ ഗൈഡൻസ് സെൽ
Saturday 24 January 2026 12:21 AM IST
രാമപുരം : മാർ ആഗസ്തീനോസ് കോളേജ് പ്ലേസ്‌മെന്റ്, കരിയർ ഗൈഡൻസ് സെൽ പ്രവർത്തന ഉദ്ഘാടനം ഇൻസ്പയേർഡ് എന്റർടെയ്ൻമെന്റ് വൈസ് പ്രസിഡന്റ് ജീവൻ ധനഞ്ജയൻ നിർവഹിച്ചു. കോളേജ് മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, ഇൻസ്പയേർഡ് എന്റർടെയ്ൻമെന്റ് ഓഫീസ് മാനേജർ രാജേഷ് പുല്ലാടി, ആര്യ രവീന്ദ്രൻ, കെ.വൈ ജീവദാസ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, പ്ലേസ്‌മെന്റ് ഓഫീസർ ഷാൻ അഗസ്റ്റിൻ, അസി.പ്രൊഫ. ഷിബു കല്ലറക്കൽ തുടങ്ങിയവർ പങ്കെടുത്തു.