70 കേസുകൾ പരിഗണിച്ചു
Saturday 24 January 2026 12:47 AM IST
കോട്ടയം : കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണവും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും സ്ത്രീകളിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ. 70 കേസുകൾ പരിഗണിച്ചു. ആറെണ്ണം പരിഹരിച്ചു. രണ്ട് കേസുകൾ കൗൺസലിംഗിന് അയച്ചു. 62 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ്, കൗൺസിലർ ജിറ്റി ജോർജ് തുടങ്ങിയവർ കേസുകൾ പരിഗണിച്ചു.