സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോ.

Saturday 24 January 2026 12:47 AM IST

കോട്ടയം : സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ പ്രസാദ് റാന്നി, ജനറൽ സെക്രട്ടറി മിനി ഓമനക്കുട്ടൻ, സെക്രട്ടറി ജോയി മൂവാറ്റുപുഴ, രാജു ചമ്പക്കര, ജോസുകുട്ടി എൽബിൻ, ലത കണ്ണൂർ, സ്വപ്‌ന ബേസിൽ, സുധി മഠത്തിൽ, ജോൺസൺ കോട്ടയം എന്നിവർ പങ്കെടുത്തു. ഏഴായിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിച്ച ഗായിക മിനി ഓമനക്കുട്ടനെ ആദരിച്ചു.