കൺമുമ്പിൽ മരണം; ബാൽക്കണിയുടെ പുറത്ത് കാലുകൾ പുറത്തേക്കിട്ട് കുട്ടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Friday 23 January 2026 6:09 PM IST

ഗാസിയാബാദ്: ബഹുനില ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജനുവരി 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്.

ഫ്ളാറ്റിന്റെ ഉയർന്ന നിലയിലെ ബാൽക്കണിയുടെ ഗ്രില്ലിന്റെ പുറംഭാഗത്താണ് കുട്ടി ഇരുന്നത്. അയൽവാസി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളിൽ, കുട്ടി ബാൽക്കണിക്ക് പുറത്തെ ക്രോസ്ബാറിൽ കാലുകൾ താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് കാണാം. ഏതുനിമിഷവും താഴേക്ക് വീഴാവുന്ന രീതിയിലായിരുന്നു കുട്ടി ഇരുന്നിരുന്നത്.

വീട്ടുകാർ പെട്ടെന്ന് കണ്ടതിനാൽ കുട്ടിയെ ഉടൻ സുരക്ഷിതമായി ഉള്ളിലേക്ക് വലിച്ചുകയറ്റാൻ കഴിഞ്ഞു. കുട്ടിക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്നും വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോഴാണ് പുറത്തേക്ക് കടന്നതെന്നും കുടുംബം പിന്നീട് വിശദീകരിച്ചു.