ആദ്യം വീട് തകർ‌ത്തു, കഴിഞ്ഞദിവസം ഫെൻസിംഗ് തകർത്തു, വന്യജീവിയെ ഭയന്ന് നാട്ടുകാർ

Friday 23 January 2026 6:43 PM IST

വണ്ണപ്പുറം: മുള്ളരിങ്ങാട് അമേൽതൊട്ടിയിലിറങ്ങിയ കാട്ടാന വീണ്ടും ഫെൻസിംഗ് വേലി തകർത്തു. ഇന്നലെയായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടങ്ങളിലൊന്നാണ് ജനവാസമേഖലയിൽ തുടരുന്നത്. ആനയെ ഫെൻസിംഗിന് അപ്പുറത്തേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല. ഇന്നലെ വനമേഖലയോട് ചേർന്നുള്ള പുഴയോരം വരെ ആനയെ എത്തിച്ചതാണെങ്കിലും പുഴ മറികടക്കാത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മരം മറിച്ചിട്ട് വീട് തകർത്തതായി കരുതുന്ന ആനയാണ് ജനവാസമേഖലയിൽ തുടരുന്നത്. ആനയെ തുരത്താൻ ആർ.ആർ.ടി ടീം ശ്രമം തുടരുകയാണ്.