ഒന്നര വർഷത്തിനുശേഷം ലെന, തെരേസ സാമുവൽ ആര് ?
വലതുവശത്തെ കള്ളന് യു എ സർട്ടിഫിക്കറ്റ്
ബിജു മേനോൻ - ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസ ഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ എന്ന ക്രൈം ഡ്രാമ ചിത്രത്തിൽ ലെന അവതരിപ്പിക്കുന്ന തെരേസ സാമുവൽ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. തന്റെ തിരിച്ചുവരവ് ചിത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നരവർഷത്തെ ബ്രേക്ക് ഉണ്ടായിരുന്നെന്നും ഇനി സജീവമാകുമെന്നും ലെന പറഞ്ഞു.ജോജു ജോർജ് അവതരിപ്പിക്കുന്ന സാമുവൽ ജോസഫിന്റെ ഭാര്യ വേഷത്തിലാണ് ലെന എത്തുന്നത്.ആന്റണി സേവ്യർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ . ജനുവരി 30ന് തിയേറ്രറിൽ എത്തുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരാണ് മറ്ര് താരങ്ങൾ . കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഛായാഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് പി.ആർ. ഒ : ആതിര ദിൽജിത്ത്.