അസൽ സിനിമ ഗാനത്തിൽ ഐശ്വര്യ അർജുൻ

Saturday 24 January 2026 6:12 AM IST

അർജുന്റെ റൊമാന്റിക് ഡ്രാമ സീതാ പയനം

തമിഴ് നടൻ അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ അസൽ സിനിമാ എന്ന ഗാനം റിലീസ് ചെയ്തു. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ തിയേറ്ററിൽ എത്തുന്ന ബഹുഭാഷാ ചിത്രത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് നായകൻ. ഗാനരംഗത്ത് ഐശ്വര്യ അർജുൻ നിറഞ്ഞു നിൽക്കുന്നു. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ പയനം ശ്രദ്ധേയമാകുന്നു.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ . ചിത്രത്തിന്റെ തിരക്കഥയും അർജുൻ സർജ നിർവഹിക്കുന്നു. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ . ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം . പി. ആർ. ഒ പ്രതീഷ് ശേഖർ.