സ്വർണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

Saturday 24 January 2026 2:16 AM IST

നെടുമ്പാശേരി: കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിച്ച കേസിൽ പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീറിനെ (29) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു. നായത്തോടുള്ള വീട്ടിൽനിന്ന് 3.2ഗ്രാം തൂക്കംവരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ 21ന് പകലാണ് പ്രതി മോഷ്ടിച്ചത്. 10 മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിക്കുകയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് സ്വർണം കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒമാരായ ബിനു ആന്റണി, നിഥിൻ ആന്റണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.