താ​ടി​ ​എ​ടു​ത്തു,​ ​ മീശ പി​രി​ക്കാ​നൊ​രു​ങ്ങി മോ​ഹൻ​ലാൽ

Saturday 24 January 2026 6:00 AM IST

തരുൺ മൂർത്തി ചിത്രം ആരംഭിച്ചു

താ​ടി​ ​വ​ടി​ച്ച് ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​താ​ടി​ ​വ​ടി​ക്കു​ന്ന​ത്.​ ​ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പുതിയ ലുക്ക് .​ ​തു​ട​രും​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ശി​ൽ​പ്പി​ക​ളാ​യ​ ​ത​രു​ൺ​ ​മൂ​ർ​ത്തി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​വീ​ണ്ടും​ ​കൈ​കോ​ർ​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​തൊ​ടു​പു​ഴ​ക്ക​ടു​ത്ത്,​ ​ക​ലൂ​ർ​ ​ഐ​പ്പ് ​മെ​മ്മോ​റി​യ​ൽ​ ​സ്കൂ​ളി​ൽ​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ ത​രു​ൺ​ ​മൂ​ർ​ത്തി​യു​ടെ​ ​പി​താ​വ് ​മ​ധു​ ​മൂ​ർ​ത്തി​ ​ഫ​സ്റ്റ് ​ക്ലാ​പ്പ് ​ന​ൽ​കി.​ ​ഒ​രു​ ​സാ​ധാ​ര​ണ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്പ​ക്ട​റു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​സം​ഭ​വ​ങ്ങ​ളി​ലേ​ക്കാ​ണ് ​ചി​ത്രം​ ​ക​ട​ന്നു​പോ​കു​ന്ന​ത്. റി​യ​ലി​സ്റ്റി​ക്ക് ​ഇ​മോ​ഷ​ണ​ൽ​ ​ത്രി​ല്ല​ർ​ ​ഡ്രാ​മ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​തി​നു​ത്ത​രം​ ​തേ​ടു​ക​യാ​ണ് ​ത​രു​ൺ​ ​മൂ​ർ​ത്തി​ . മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ. മ​നോ​ജ്.​കെ.​ ​ജ​യ​ൻ,​ ​ജ​ഗ​ദീ​ഷ്,​ഇ​ർ​ഷാ​ദ്,​ ​വി​ഷ്ണു.​ജി.​ ​വാ​ര്യ​ർ,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​കി​ര​ൺ​ ​പീ​താം​ബ​ര​ൻ,​ ​വി​ജി​ ​വി​ശ്വ​നാ​ഥ്,​ ​ഭാ​മ​ ​അ​രു​ൺ,​ ​പ്രാ​ർ​ത്ഥ​ന,​സ​ജീ​വ​ൻ.​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ര​തീ​ഷ് ​ര​വി​യു​ടേ​താ​ണ് ​തി​ര​ക്ക​ഥ.​ ​ഗാ​ന​ങ്ങ​ൾ​ ​-​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ.​ ​സം​ഗീ​തം.​ ​ജെ​ക്സ് ​ബി​ജോ​യ്.​ ​ഷാ​ജി​കു​മാ​റാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​ എ​ഡി​റ്റിം​ഗ്-​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ.​ ​ക​ലാ​സം​വി​ധാ​നം​ ​-​ ​ഗോ​കു​ൽ​ ​ദാ​സ്.​ ​മേ​ക്ക​പ്പ് ​-​ ​റോ​ണ​ക്സ് ​സേ​വ്യ​ർ.​ ​കോ​സ്റ്റ്യും​ ​-​ ​ഡി​സൈ​ൻ​ ​-​ ​മ​ഷ​ർ​ ​ഹം​സ​ ​'​ ​കോ​-​ഡ​യ​റ​ക്ട​ർ​ ​-​ ​ബി​നു​ ​പ​പ്പു​ .​ ​ചീ​ഫ് ​അ​സ്സോ​സ്സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​-​ ​മി​റാ​ഷ് ​ഖാ​ൻ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​സു​ധ​ർ​മ്മ​ൻ​ ​വ​ള്ളി​ക്കു​ന്ന്.​ ​ശ​ബ​രി​മ​ല,​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​മ​റ്റ് ​ലൊ​ക്കേ​ഷ​ൻ.​ ​വി​ത​ര​ണം​ ​സെ​ൻ​ട്ര​ൽ​ ​പി​ക് ​ചേ​ഴ്സ്.​ ​പി.​ആ​ർ.​ ​ഒ​ ​എ.എസ്. ദിനേശ്.