താടി എടുത്തു, മീശ പിരിക്കാനൊരുങ്ങി മോഹൻലാൽ
തരുൺ മൂർത്തി ചിത്രം ആരംഭിച്ചു
താടി വടിച്ച് പൊലീസ് വേഷത്തിൽ മോഹൻലാൽ. ഇടവേളയ്ക്കുശേഷം ആണ് മോഹൻലാൽ താടി വടിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പുതിയ ലുക്ക് . തുടരും എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന ചിത്രത്തിന് തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ തുടക്കം കുറിച്ചു. തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പ് നൽകി. ഒരു സാധാരണപൊലീസ് സബ് ഇൻസ്പക്ടറുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ ഇതിനുത്തരം തേടുകയാണ് തരുൺ മൂർത്തി . മീര ജാസ്മിൻ ആണ് നായിക.നീണ്ട ഇടവേളയ്ക്കുശേഷം ആണ് മോഹൻലാൽ പൊലീസ് വേഷത്തിൽ. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ. എന്നിവരാണ് മറ്റ് താരങ്ങൾ. രതീഷ് രവിയുടേതാണ് തിരക്കഥ. ഗാനങ്ങൾ - വിനായക് ശശികുമാർ. സംഗീതം. ജെക്സ് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ ' കോ-ഡയറക്ടർ - ബിനു പപ്പു . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. ശബരിമല, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻ. വിതരണം സെൻട്രൽ പിക് ചേഴ്സ്. പി.ആർ. ഒ എ.എസ്. ദിനേശ്.