ഡാൻസാഫ് തിരുവമ്പാടിയിൽ

Saturday 24 January 2026 6:19 AM IST

ഷൈൻ ടോം ചാക്കോ, ഹന്ന റെജി കോശി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ആരംഭിച്ചു.പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡാൻസാഫ് സംഘത്തിന്റെ ലഹരി വേട്ട ,ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുന്നു. നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ നിർവഹിച്ചു. തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകി. ലിന്റോ ജോസഫ് എം.എൽ .എ ആശംസ നേർന്നു . ജോർജുകുട്ടി കെയർ ഒഫ് ജോർജ് കുട്ടി, ഊട്ടിപ്പട്ടണം, ഇന്ദ്രപ്രസ്ഥം,കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്തമായി നിരവധി ചിത്രങ്ങൾ ഹരിദാസ് ഒരുക്കിയിട്ടുണ്ട്. ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ് , രഘുനാഥ് പലേരി,സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശേരി, വിനോദ് ആന്റണി , സതീഷ് നമ്പ്യാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകൻ ഹരിദാസിന്റെ മകൻ ഋഷി ഹരിദാസും ജിതിൻ രാജ്.സിയും ചേർന്നാണ് രചന.

എൻവി.പി ക്രിയേഷൻസ്, കെ.ജി.എഫ്സ്റ്റാ ഡിയോസ് എന്നീ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കപിൽ കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം -എൽബൻ കൃഷ്ണ. എഡിറ്റിംഗ് - കപിൽ കൃഷ്ണ. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് - ലാലു കൂട്ടാലിട , കോസ്റ്റ്യും - അഫ്രിൻ കല്ലൻ, ചീഫ് - അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. വയനാട് ആണ് മറ്റൊരു ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്.