സെവൻ സെക്കന്റ്സ് ആരംഭിച്ചു

Saturday 24 January 2026 6:29 AM IST

സിബി തോമസ്, ശ്രീകാന്ത് മുരളി,ദിലീഷ് പോത്തൻ,വിജയരാഘവൻ,മീനാക്ഷി അനൂപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് സംവിധാനം ചെയ്യുന്ന സെവൻ സെക്കന്റ്സ് കാസർകോട് ആരംഭിച്ചു.

തൊണ്ടിമുതലും ദൃക്സാക്ഷിയും"എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച സിബി തോമസ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിനു ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്. ആൽഫൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയൻ വർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രത്തിന് കാസർകോട് ശ്രീ എടനീർ മഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാനം മഠാധിപതി സച്ചിദാന്ദഭാരതി സ്വാമി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. സംവിധായകൻ സാബു ജെയിംസ് തന്നെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രവീൺ മംഗലത്ത്,കോ സിനിമാട്ടോഗ്രാഫർ- അന്റോണിയോ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, കല-സതീഷ് നെല്ലായ, മേക്കപ്പ്-സുരേഷ് പ്ലാച്ചിമട,കോസ്റ്റ്യൂസ്-സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിയാസ് എം,എഡിറ്റർ-പ്രവീൺ മംഗലത്ത്, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ,കാസ്റ്റിംഗ് ഡയറക്ടർ-വൈശാഖ് ശോഭന കൃഷ്ണൻ- സൗണ്ട് ഡിസൈൻ- അരുൺ രാമ വർമ്മ, സൗണ്ട് മിക്സിംഗ്- അജിത്ത് എബ്രഹാം ജോർജ്, ,പി .ആർ. ഒ-എ .എസ്. ദിനേശ്, മനു ശിവൻ.