ജന്തുക്ഷേമ ദ്വൈവാരാചരണം ഉദ്ഘാടനം
Saturday 24 January 2026 12:32 AM IST
കോട്ടയം: ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി നിർവഹിച്ചു. മൃഗക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള പുരസ്‌കാരങ്ങൾ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, വകുപ്പ് ഡയറക്ടർ ഡോ. എം.സി. റെജിൽ എന്നിവർ വിതരണം ചെയ്തു. രേഖാ ശിവകുമാർ, ബിനു ജോൺ, മൃഡോ. മാത്യു ഫിലിപ്പ്, ഡോ. പി.കെ. മനോജുകുമാർ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, അഡ്വ. കെ. മാധവൻപിള്ള, അഡ്വ. ജി. രാധാകൃഷ്ണൻ, പി.ആർ. ഗോപാലകൃഷ്ണപിള്ള, ലാലിച്ചൻ ആന്റണി, മൻസൂർ പുതുവീട് എന്നിവർ പങ്കെടുത്തു.