35 ലക്ഷം രൂപ തട്ടി,​ മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കും എതിരെ കേസ്

Friday 23 January 2026 8:07 PM IST

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോ‌മ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു. രണ്ട് ഘട്ടമായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.