ക്രിസ്റ്റീന ജനുവരി 30ന്
Sunday 25 January 2026 12:12 AM IST
സുദർശനൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം "ക്രിസ്റ്റീന" ജനുവരി 30ന് പ്രദർശനത്തിന് എത്തും.
സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളീധരൻ, രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ എന്നിവരാണ് താരങ്ങൾ.
സി . എസ് ഫിലിംസിന്റെ ബാനറിൽ ചിത്ര സുദർശനൻ ആണ് നിർമ്മാണം. ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ.