കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കം
Friday 23 January 2026 9:19 PM IST
അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന് അമ്പലപ്പുഴ മണ്ഡലത്തിൽ തുടക്കമായി. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രചരണ റാലി വിമുക്തി മാനേജർ ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കൊച്ചു കോശി സ്വാഗതം പറഞ്ഞു.