റിപ്പബ്ളിക ദിന പരേഡിന് ആവണി

Friday 23 January 2026 9:23 PM IST

ആലപ്പുഴ : ഡൽഹിയിൽ നടക്കുന്ന 76​-ാ മത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അമ്പലപ്പുഴ സ്വദേശിനി ആവണിക്ക് അവസരം ലഭിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അച്യുതത്തിൽ രാജീവിന്റെയും രശ്മിയുടെയും മകളായ ആവണി എൻ.സി.സി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റർ റാലിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനിയാണ്. അമ്പലപ്പുഴ ഗവ. മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ എസ്.പി.സി, എൻ.എസ്.എസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയായി ഡൽഹിയിൽ പരിശീലനത്തിലാണ്.