യാത്രയയപ്പ് നൽകി
Friday 23 January 2026 9:24 PM IST
ചമ്പക്കുളം: ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരായ ഡയാന സേവ്യർ, അന്നമ്മ പി.സി, ജയ്സൺ പി ജേക്കബ്, ഹൈസ്‌കൂൾ അദ്ധ്യാപകരായ ഫിലിപ്പോസ് തത്തംപള്ളി, ബിന്നി ജോസഫ്, എലിസബത്ത് ബിജി ജെ വെട്ടം, ലാബ് അസിസ്റ്റന്റ് ജോസഫ് ജെ.വാരിക്കാട് എന്നിവർക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജരും ബസിലക്ക റെക്ടറുമായ ഫാ. ജെയിംസ് പാലക്കൽ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.