റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി പി.പ്രസാദ്  പതാക ഉയർത്തും

Friday 23 January 2026 9:30 PM IST

ആലപ്പുഴ: ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 26ന് രാവിലെ ഒമ്പതിന് മന്ത്രി പി.പ്രസാദ് ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തും. രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.53ന് ജില്ല പൊലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും എത്തും. 8.59ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേർന്ന് സ്വീകരിക്കും. 9ന് മന്ത്രി പി.പ്രസാദ് ദേശീയ പതാക ഉയർത്തിയ ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. പൊലീസ്, എക്സൈസ്, നാഷണൽ കേഡറ്റ് കോർപ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, ബുൾബുൾ എന്നിങ്ങനെ കണ്ടിജെന്റുകളും നാല് ബാൻഡുകളും ഉൾപ്പെടെ 18 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.അജയ് മോഹനാണ് പരേഡ് കമാൻഡർ.