അടിമാലിയിലെ മണ്ണിടിച്ചിൽ നഷ്ടപരിഹാരം നൽകണം
തൊടുപുഴ: കൂമ്പൻപാറ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഭർത്താവ് മരണപ്പെടുകയും, ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സന്ധ്യബിജുവിന് അർഹമായ നഷ്ടപരിഹാരം നൽകാതെ സർക്കാർ വഞ്ചിച്ചതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.. വീട് പോയതിന്റെയോ, മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ധനസഹായമോ ഇതുവരെ ലഭിച്ചിട്ടില്ല. പതിനയ്യായിരം രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. സർക്കാർ ഇവരെ അപമാനിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം തൊടുപുഴ പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോർഡിനേറ്റർ സി. രമേശൻ മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ നായർ ആലക്കോട്, ടി.എം. മണി, ടോമി താണോലിൽ, ഇല്യാസ് അടിമാലി, ബേസിൽ ഫിലിപ്പ്, ഷമീർ ഇടപെട്ടി, കെ.കെ. രാജു, സാബു, ജോസഫ്, ഇല്യാസ് കലയന്താനി, ജോമി ജെയിംസ്, സന്തോഷ് ആലക്കോട്, മുഹമ്മദ് കാഞ്ഞാർ, മോളി അടിമാലി, ബാബു ജോസഫ്, ലളിത കല്ലാർ തുടങ്ങിയവർ പ്രസംഗിച്ചു.