അക്ഷരോന്നതി   ഉദ്ഘാടനം

Saturday 24 January 2026 12:24 AM IST
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന അക്ഷരോന്നതി എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് മുഹമ്മദ് അൻഷാദ് നോവലിസ്റ്റും തിരക്കഥാകൃത്തുമായി മനു തൊടുപുഴയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിക്കുന്നു

തൊടുപുഴ: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിലും യുവജനങ്ങളിലും വായനാശീലം വളർത്തുന്നതിനും പഠനത്തിലും മത്സര പരീക്ഷകളിലും മികച്ച വിജയം നേടുന്നതിനും ഗുണമേന്മയുള്ള പുസ്തകങ്ങൾ ലഭ്യമാക്കുന്നതിലേക്കായി അക്ഷരോന്നതി എന്ന പേരിൽ സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പുവഴി നടപ്പാക്കുന്ന പുസ്തക സമാഹരണ പദ്ധതിക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. നോവലിസ്റ്റും തിരക്കഥാകൃത്തുമായ മനു തൊടുവഴിയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സി ജോബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസുകുട്ടി ജോസഫ്, ഷൈനിഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ, സെക്രട്ടറി വി വി ഷാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിന്ദു സി. എൻ., അസിസ്റ്റന്റ് സെക്രട്ടറി സിയാദ് റ്റി. ഇ., പട്ടികജാതി വികസന ഓഫീസർ സജിത ഡി, ആർ ജി എസ് എ കോഓർഡിനേറ്റർ ചിത്ര അജിത് എന്നിവർ സംസാരിച്ചു.