എം.ജി.രവീന്ദ്രൻ നായർ പുരസ്‌കാരം

Saturday 24 January 2026 1:39 AM IST

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗവും,ജില്ലയിലെ ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന എം.ജി.രവീന്ദ്രൻനായരുടെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം ചാല മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം സാംസ്‌കാരിക പ്രവർത്തകൻ പ്രൊഫ.ആർ.രവീന്ദ്രൻ നായർക്ക് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ നൽകി.മേഖലാ പ്രസിഡന്റ് രവി കാവനാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്.രാഹുൽ,പ്രസിഡന്റ് കെ.ജി.സൂരജ്,എസ്.വിജയൻ നായർ,ജി.രാധാകൃഷ്ണൻ,അഡ്വ.ഗണപതി കൃഷ്ണൻ,കെ.ജ്യോതികുമാർ,അഡ്വ.സലീം,മേഖലാ സെക്രട്ടറി ശ്രീവരാഹം മുരളി,ആർ.അശോക് കുമാർ എന്നിവർ പങ്കെടുത്തു.