പോസ്റ്റർ മേക്കിംഗ് മത്സരം
Saturday 24 January 2026 1:39 AM IST
തിരുവനന്തപുരം: മാർ ഇവാനിയോസ് (ഓട്ടോണമസ്) കോളേജിലെ പി.ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഒഫ് സുവോളജിയുടെ ആഭിമുഖ്യത്തിൽ ലാൽകൃഷ്ണ സ്മാരക ഇന്റർ കൊളീജിയേറ്റ് പോസ്റ്റർ മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10ന് കോളേജിലെ മാർ ഗ്രിഗോറിയോസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഉണ്ണികൃഷ്ണൻ.കെ മുഖ്യാതിഥിയാകും. 3000 രൂപയും എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. 2000,1000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9495325414.