ബോധവത്കരണ സെമിനാർ
Saturday 24 January 2026 1:39 AM IST
തിരുവനന്തപുരം: നെടുമങ്ങാട് ലയൺസ് ക്ലബ് നെടുമങ്ങാട് അമൃത കൈരളി വിദ്യാ മന്ദിറിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ടി.വിജയകുമാർ അദ്ധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ നിർവഹിച്ചു. നെടുമങ്ങാട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു,റീജിയൺ ചെയർപേഴ്സൺ എം.പി.രാധാകൃഷ്ണൻ,സോൺ ചെയർപേഴ്സൺ ഡോ.രവീന്ദ്രൻ നായർ,സെക്രട്ടറി ഹരികുമാർ,ട്രഷറർ ശരിൻ കുമാർ എന്നിവർ സംസാരിച്ചു.