സീനിയർ റസിഡന്റ് നിയമനം

Saturday 24 January 2026 1:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി 11ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജി (ഈ വിഷയത്തിൽ പി.ജിയുള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജിയുള്ളവരെയും പരിഗണിക്കും),ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.73,500 രൂപയാണ് പ്രതിമാസ വേതനം.താത്പര്യമുള്ളവർ രേഖകൾ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.