സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം

Saturday 24 January 2026 1:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേയ്ക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തും.www.cet.ac.in വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 30ന് രാവിലെ 10ന് ഓഫീസിലെത്തിക്കണം.എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.