തമിഴ്നാട്ടിലെ കുപ്രസിദ്ധ ക്രിമിനൽ വളപട്ടണത്ത് അറസ്റ്റിൽ

Friday 23 January 2026 11:09 PM IST

ക​ണ്ണൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യും കാ​ട്ടാ​മ്പ​ള്ളി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പ​ര​മ​ശി​വം (30) വളപട്ടത്ത് അ​റ​സ്റ്റി​ൽ. വ്യാഴാഴ്ച വൈ​കു​ന്നേ​രം കാ​ട്ടാ​മ്പ​ള്ളി​ക്ക് സ​മീ​പം ഒ​രു കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടായതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വ​ള​പ​ട്ട​ണം സി​.ഐ വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊലീ​സ് സ്ഥ​ല​ത്ത് എത്തി കസ്റ്റഡിയിലെടുത്തു.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നായി. പൊലീ​സ് ജീ​പ്പി​ന്റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്തു. പി​ന്നീ​ട്, ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡോക്ടറുടെ കാബിനും ത​ക​ർ​ത്തു. പൊലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ‌ ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലും പിടിച്ചുപറിക്കേസിലും പ്ര​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വ​ള​പ​ട്ട​ണ​ത്തും ക​ണ്ണൂ​രും ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സി​.ഐ​ക്ക് പു​റ​മെ എ​സ്.ഐ​മാ​രാ​യ സു​ജി​ത്, ഭാ​സ്ക​ര​ൻ, എ.​എ​സ്.ഐ ഷാ​ജി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ജി​ത്ത്, ജി​ജേ​ഷ്, വി​ജേ​ഷ്, ഡ്രൈ​വ​ർ​മാ​രാ​യ സു​മി​ത്ത്, ജോ​ർ​ജ് എ​ന്നി​വ​രുമു​ണ്ടാ​യി​രു​ന്നു.