പൂർവ വിദ്യാർത്ഥി സംഗമം
Saturday 24 January 2026 1:50 AM IST
തിരുവനന്തപുരം: വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച തിരുവല്ല മാർത്തോമ്മാ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ഉദ്ഘാടനം ചെയ്തു.അലൂമ്നി ചാപ്ടർ പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ മുൻ അംഗം മാത്യു ജോർജിനെ ആദരിച്ചു.രക്ഷാധികാരി പ്രൊഫ.ബാബു സഖറിയ,സെക്രട്ടറി ഡോ.കോശി.എം.ജോർജ്,മാത്യു ജോർജ്,ട്രഷറർ ജേക്കബ് ജോർജ്,വി.ഒ.വർഗീസ്,തോമസ് ലൂക്ക്, ടി.എസ്.ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.