കെനിയൻ സംഘം സന്ദർശിച്ചു
Saturday 24 January 2026 12:38 AM IST
തൃശൂർ: കെനിയയിലെ സെയിന്റ് വെറോണിക്ക സ്വോകിമാവ് പാരിഷിലെ അംഗങ്ങൾ ഫാ. ആന്റോ തെക്കൂടൻ സി.എം.ഐയുടെ നേതൃത്വത്തിൽ അമല ആയുർവേദാശുപത്രി സന്ദർശിച്ചു. തനത് ആയുർവേദ ചികിത്സയുടെ ഗുണഗണങ്ങൾ നേരിട്ടറിയുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആധുനിക ചികിത്സ സൗകര്യങ്ങളും സംഘം വിലയിരുത്തി. ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ, ചീഫ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. എസ്. ജയദീപ്, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ. രോഹിത്, ഇന്റർനാഷണൽ പേഷ്യന്റ് കോ ഓർഡിനേറ്റർ അഡ്വ. ഫിനെർഗിവ് ആലപ്പാട്ട്, എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.