സ്‌പെഷ്യൽ റോൾ ഒബ്‌സർവറെത്തി
Saturday 24 January 2026 12:51 AM IST
തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടി നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക് നിയമിച്ച എസ്.ഐ.ആർ സ്‌പെഷ്യൽ റോൾ ഒബ്‌സർവർ ഐശ്വര്യ സിംഗ് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുമായും കളക്ടറേറ്റിൽ നടത്തിയ അവലോകന യോഗത്തിൽ പങ്കെടുത്ത സ്‌പെഷ്യൽ റോൾ ഒബ്‌സർവർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കൃഷ്ണകുമാർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.