മുരിയാട് സിയോൻ കൂടാര തിരുനാൾ
Friday 23 January 2026 11:53 PM IST
തൃശൂർ: എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായ മുരിയാട് സീയോനിലെ കൂടാര തിരുനാൾ 29, 30 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ഭാഷകളിലുള്ള വചന ശുശ്രൂക്ഷകളും ദൈവാരാധനയും മറ്റ് ശുശ്രൂഷകളും 18 മുതൽ ആരംഭിതോടെ തിരുനാളിന് തുടക്കമായി. 29ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷ്‌കാരങ്ങൾ, ഡിസ്‌പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമംചുറ്റി നടത്തുന്ന ഘോഷയാത്ര തിരുനാളിന്റെ പ്രധാന പരിപാടികളിലൊന്നാണ്. സമാപനദിനമായ വ്യാഴാഴ്ച രാവിലെ മുതൽ സീയോൻ കാമ്പസിൽ ദിവ്യബലി, വചന ശുശ്രൂഷ, ദൈവാരാധന, കലാപരിപാടികൾ എന്നിവ നടക്കുമെന്നും ബി.തോമസ് ജോസഫ്, ട്രസ്റ്റി എൽദോ കെ.മാത്യു, ഡോ. ജോസഫ് വില്ലി എന്നിവർ അറിയിച്ചു.