ലാലിനെ ചിലങ്കയണിയിച്ച സുജാത 60ന്റെ നിറവിൽ

Friday 23 January 2026 11:54 PM IST

  • ആശംസ നേർന്ന് ലാൽ

ചെറുതുരുത്തി: മലയാളത്തിന്റെ അഭ്രപാളിയിൽ 'കമലദളം' വിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട്. കമലദളത്തിൽ ലാലിനെ ചിലങ്കയണിയിച്ച കലാമണ്ഡലം സുജാത 60ന്റെ നിറവിലും. ആശംസകൾ നേർന്ന് മോഹൻലാലുൾപ്പെടെ എത്തിയതോടെ ആഘോഷങ്ങളും നിറമുള്ളതായി. മോഹൻലാലിന്റെ ശബ്ദസന്ദേശമാണ് ആശംസകളുമായി ടീച്ചറെ തേടിയെത്തിയത്.

ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാലിന്റെ കമലദളത്തിലെ നന്ദഗോപൻ എന്ന നൃത്തദ്ധ്യാപകൻ വിസ്മയമായിരുന്നു. എങ്ങനെ ക്ലാസിക്കൽ നൃത്തം ചെയ്യാനായിയെന്ന ചോദ്യത്തിന് അതൊക്കെ അങ്ങനെ സംഭവിച്ചുപോയി. എല്ലാം ദൈവഹിതം...' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

എന്നാൽ ആ കഥാപാത്രത്തെ ലാൽ രൂപപ്പെടുത്തിയത് കലാമണ്ഡലം സുജാത ടീച്ചറുടെ ചുവടുകൾ മനസിൽചേർത്താണ്. ഇരുപത്തിയാറാം വയസിലായിരുന്നു ലാലിന്റെ നൃത്ത അദ്ധ്യാപികയായത്. കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടം, ഭരതനാട്യം എന്നീ കലാരൂപങ്ങൾ സ്വായത്തമാക്കിയ സുജാത നിരവധി പ്രമുഖരെയും ശിഷ്യരാക്കി. കമലദളം എന്ന മലയാള സിനിമ കൂടാതെ ലോക കേരളസഭ, കേരള നിയമസഭ, നാഷണൽ ഗെയിംസിന്റെ ഉദ്ഘാടന സമാപനച്ചടങ്ങ് എന്നിവിടങ്ങളിൽ നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ, പി.കുഞ്ഞിരാമൻ നായർ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ കവിതകൾക്ക് നൃത്തരൂപം നൽകി.

രാജാരവിവർമ്മയുടെ ചിത്രകലയെ അടിസ്ഥാനമാക്കിയും നൃത്തം ചിട്ടപ്പെടുത്തി. ആയിരത്തിലധികം അരങ്ങുകളിൽ സ്വദേശത്തും വിദേശത്തുമായി പരിപാടികൾ അവതരിപ്പിച്ചു. കലാമണ്ഡലത്തിൽ നൃത്ത വിഭാഗം മേധാവിയായി വിരമിച്ചു. മലയാളം സർവകലാശാല ഫാക്കൽറ്റി, അഡ്വൈസറി കമ്മിറ്റി മെമ്പർ, സംസ്ഥാന സ്കൂൾ കലോത്സവം ഹയർ അപ്പീൽ കമ്മിറ്റി മെമ്പർ, പി.എസ്.സി ഇന്റർവ്യൂ വിദഗ്ദ്ധാംഗം എന്നിങ്ങനെ പ്രവർത്തിച്ചു. മികച്ച മോഹിനിയാട്ടം കലാകാരിക്കുള്ള 2019ലെ കേരള കലാമണ്ഡലം അവാർഡും നേടി.

​'​സു​ജാ​ത​കം' സംഘടിപ്പിച്ചു

ചെ​റു​തു​രു​ത്തി​:​ ​സു​ജാ​ത​യ്ക്ക് ​ആ​ദ​ര​മൊ​രു​ക്കി​ ​ക​ലാ​മ​ണ്ഡ​ലം​ ​കൂ​ത്ത​മ്പ​ല​ത്തി​ൽ​ '​സു​ജാ​ത​കം'​ ​ന​ട​ന്നു.​ ​പൊ​തു​യോ​ഗം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ബി.​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​പി.​രാ​ജേ​ഷ്‌​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക​ലാ​മ​ണ്ഡ​ലം​ ​ക്ഷേ​മാ​വ​തി​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ക​ലാ​മ​ണ്ഡ​ലം​ ​ഹൈ​മാ​വ​തി,​ ​ഡോ.​ ​നീ​ന​ ​പ്ര​സാ​ദ്,​ ​ക​ലാ​മ​ണ്ഡ​ലം​ ​സു​ജാ​ത,​ ​ഡോ.​ ​ര​ചി​താ​ ​ര​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ക​ലാ​മ​ണ്ഡ​ലം​ ​നൃ​ത്ത​വി​ഭാ​ഗ​വും​ ​ശി​ഷ്യ​രും​ ​സ​ഹ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ചേ​ർ​ന്നാ​ണ് ​സു​ജാ​ത​കം​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ച​ല​ച്ചി​ത്ര​താ​ര​വും​ ​ന​ർ​ത്ത​കി​യു​മാ​യ​ ​ന​വ്യ​ ​നാ​യ​രും​ ​പ​രി​പാ​ടി​ ​കാ​ണാ​നെത്തി.