ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കാഡ്
Friday 23 January 2026 11:54 PM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം ഒരുക്കിയ ഓണം മെഗാ സദ്യ ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി. 325 വിഭവങ്ങളുമായി വലിയ വാഴയിലയിൽ ഒരുക്കിയ സദ്യക്കാണ് ഏഷ്യൻ ബുക്ക് ഒഫ് റെക്കാർഡ്
അംഗീകാരം ലഭിച്ചത്. മണപ്പുറം സി.ഇ.ഒ വി.പി.നന്ദകുമാർ കൊമേഴ്‌സ് വിഭാഗം തലവൻ പ്രൊഫസർ കെ.ജെ.ജോസഫിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ഫാ. വിത്സൻ തറയിൽ, കോർഡിനേറ്റർ ടി.വിവേകാനന്ദൻ, സി.എൽ.സിജി, ഡോ. ലിൻഡ മേരി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.