തിര. കമ്മിഷനോട് സുപ്രീംകോടതി: പൗരത്വ പരിശോധന മനസിലുണ്ടായിരുന്നോ?

Saturday 24 January 2026 12:04 AM IST

ന്യൂഡൽഹി: തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടത്താൻ തീരുമാനിച്ചപ്പോൾ പൗരത്വ പരിശോധന മനസിലുണ്ടായിരുന്നോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. എസ്.ഐ.ആറിനെതിരായ ഹർജികളിൽ വാദം കേൾക്കവെയാണിത്. ആദ്യഘട്ടത്തിൽ പൗരത്വ പരിശോധന ഉദ്ദേശിച്ചിരുന്നോയെന്നും അതോ രണ്ടാമതൊരു ചിന്തയിൽ തീരുമാനിച്ചതാണോയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. എസ്.ഐ.ആർ വിജ്ഞാപനത്തിൽ അക്കാര്യം വിശദീകരിക്കാത്തതിനാലാണ് ആരായുന്നതെന്നും കൂട്ടിച്ചേർത്തു. വാദംകേൾക്കൽ 28ന് തുടരും.