ഹണിട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

Saturday 24 January 2026 12:19 AM IST

കണ്ണൂർ: ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ മദ്ധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശികളായ നാലംഗ സംഘം അറസ്റ്റിൽ. ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദ് (28), കാസർകോട് ചെർക്കള സ്വദേശികളായ കെ.കെ. അബ്ദുൾ കലാം (52), മൈമൂന (51) എന്നിവരെയാണ് ചക്കരക്കൽ പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി മൈമുനയുമായി ചാറ്റിംഗ് വഴി പരിചയപ്പെട്ട പരാതിക്കാരനെ കാഞ്ഞങ്ങാടുള്ള വീട്ടിൽ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്നനാക്കി 10 ലക്ഷം രൂപ ആവശ്യപ്പെടു കയായിരുന്നു. പണം ഇല്ലെങ്കിൽ സ്വർണം ആവശ്യപ്പെട്ട പ്രതികൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ചെമ്പിലോടുള്ള പരാതിക്കാരന്റെ ബന്ധുവീട്ടിൽ എത്തിച്ച് പണം കൈവശപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.