മെയ്ഡ് ഫോർ ഈച്ച് അദർ, കൊലക്കേസ് പ്രതികളുടെ പ്രണയം, കല്യാണത്തിന് പരോൾ നൽകി കോടതി
ജയ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണ് പ്രിയ സേഠ് (34). കാമുകിയുടെ ഭർത്താവിനെയും മക്കളെയുമുൾപ്പെടെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തംകഴിയുന്ന ഹനുമാൻ പ്രസാദ്(29). ജയിലിൽ വച്ച് അവർ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടപ്പെട്ടു. വിവാഹിതരാകണമെന്ന് അറിയിച്ചതോടെ പരോൾ അനുവദിച്ച് കോടതി. പുറത്തിറങ്ങി വിവാഹം. രാജസ്ഥാനിലെ ആൽവാറിലാണ് സിനിമയെ വെല്ലും പ്രണയകഥ..അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ പ്രസാദ് . ഇരുവർക്കും വിവാഹിതരാകാൻ രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോൾ നൽകി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. മോഡലായിരുന്നു പ്രിയ. ദുഷ്യന്ത് ശർമയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് സാൻഗനെർ തുറന്ന ജയിലിലാണ്. അതേ ജയിലിൽ വച്ച് ആറുമാസം മുൻപാണ് ഹനുമാൻ പ്രസാദിനെ കണ്ടുമുട്ടുന്നത്. കാമുകന്റെ കടംവീട്ടാൻ 2018 മേയ് 2നാണ് കാമുകന്റെ കടം വീട്ടാൻ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പ്രിയ കൊലപ്പെടുത്തിയത്. ഡേറ്റിംഗ് ആപ്പിലൂടെ ദുഷ്യന്തുമായി അടുപ്പം സ്ഥാപിച്ച് ഫ്ളാറ്റിലേക്കുക്ഷണിച്ചു. ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നു ലക്ഷം രൂപ അവർ നൽകി. എന്നാൽ അന്വേഷണം വരുമെന്ന ഭയത്തിൽ പ്രിയയും കാമുകനും കൂട്ടുകാരിയും ചേർന്ന് ദുഷ്യന്തിനെ കൊലപ്പെടുത്തി. 2017ലാണ് ഹനുമാൻ പ്രസാദ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. 2023ൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.