അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള ബാങ്ക് തട്ടിപ്പുകേസ്: റിപ്പോർട്ട് തേടി
Saturday 24 January 2026 12:25 AM IST
അന്വേഷണത്തിന്റെ തത്സ്ഥിതി അറിയിക്കണമെന്ന് സുപ്രീംകോടതി
ഇ.ഡിക്കും സി.ബി.ഐയ്‌ക്കും നിർദ്ദേശം
ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള ബാങ്ക് തട്ടിപ്പുക്കേസിൽ അന്വേഷണപുരോഗതി റിപ്പോർട്ട് തേടി സുപ്രീംകോടതി. ഇ.ഡിയും,സി.ബി.ഐയും അന്വേഷണത്തിന്റെ തത്സ്ഥിതി അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ് ശർമ്മ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് നടപടി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപറേറ്റ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.