ജനനായകൻ: വിധി 27ന്

Saturday 24 January 2026 12:27 AM IST

ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി 27ന് വിധി പറയും. സിനിമക്ക് പ്രദർശനാനുമതി നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് അന്തിമ തീരുമാനം വരുന്നത്.