ട്രംപ് ചൈന സന്ദർശിക്കും
Saturday 24 January 2026 7:19 AM IST
ബീജിംഗ്: ഏപ്രിലിൽ ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കൊല്ലം ഡിസംബർ പകുതിയോടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് യു.എസിലെത്തുമെന്നും ട്രംപ് അറിയിച്ചു. മയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായിട്ടാകും ഷീ എത്തുകയെന്നാണ് റിപ്പോർട്ട്. നിലവിൽ ചൈനയുമായി യു.എസിന് മികച്ച ബന്ധമാണെന്നും അമേരിക്കൻ കാർഷിക ഉത്പന്നങ്ങളും സോയാബീനും വാങ്ങുന്നത് ചൈന വർദ്ധിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.