റിപ്പബ്ലിക് ദിനാഘോഷം

Sunday 25 January 2026 12:03 AM IST

ചങ്ങനാശേരി : കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ്, എയർ ഫോഴ്‌സ് അസോസിയേഷൻ, എൻ എക്‌സ് സി.സി., ജെ.സി.ഐ, പൗരാവലി സംഘടനകളുടെ നേതൃത്വത്തിൽ കുരിശുംമൂട് ധീര ജവാൻ ജോർജ് തോമസ് തേവലക്കരയുടെ സ്മൃതി മണ്ഡപത്തിൽ 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവിലെ 8.30ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ദേശീയ പതാക ഉയർത്തും. കേണൽ കെ.ജെ തങ്കച്ചന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ സി.ദിലീപ്, വി.ജെ. ലാലി, സിബിച്ചൻ പ്ലാമൂട്ടിൽ,വി.ജെ ജോസുകുട്ടി, ഒ.ഇ ആന്റണി, ജോയ് പാറക്കൽ, എം.അപ്പച്ചൻകുട്ടി, ചെറിയാൻ മാത്യു കൊല്ലമന, ഡോ.ജോർജി എന്നിവർ പങ്കെടുക്കും.