ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Sunday 25 January 2026 12:03 AM IST

കോട്ടയം : ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ നേതൃയോഗം തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ പരിപാടികൾ വിശദീകരിച്ചു. സി.ഐ.ടി.യു വർക്കിംഗ് കമ്മിറ്റിയംഗം റെജി സഖറിയ,വി.കെ സുരേഷ്, കെ.ബി രമ, ടി.എസ് രഞ്ജു, ബി.രാമചന്ദ്രൻ, പി.കെ ആനന്ദക്കുട്ടൻ, ടി.എസ് രാജു, ടി. ഷാജി, ഷിബു, സീമാ തങ്കച്ചി, ഷിൻസി, കെ.സുരേഷ് എന്നിവർ പങ്കെടുത്തു.