ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു

Sunday 25 January 2026 12:04 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർ ഷൈല തോമസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും കരകൗശല വസ്തുക്കളുടെ നിർമ്മാണവും നടന്നു.