മെൻസ്ട്രൽ കപ്പ് വിതരണം
Sunday 25 January 2026 12:05 AM IST
ചങ്ങനാശേരി: റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരി വ്യക്തി ശുചിത്വത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ് വിതരണോദ്ഘാടനം ചെയ്യും. തുടർന്ന് ഇതിന്റെ ഉപയോഗത്തെകുറിച്ച് ക്ലബ് പ്രസിഡന്റും, ഗൈനക്കോളജിസ്റ്റുമായ ഡോ.ആർ.വിജയകുമാരി ക്ലാസ് എടുക്കും. പ്രിൻസിപ്പൽ ഷിജി വർഗീസ് അദ്ധ്യക്ഷത വഹിക്കും. ക്ലബ് ഭാരവാഹികളായ അഡ്വ.പി.എസ് ശ്രീധരൻ, കെ.വി ഹരികുമാർ, രാജീവ് സെബാസ്റ്റ്യൻ, വർഗീസ് എൻ.ആന്റണി, രാജീവ് സെബാസ്റ്റ്യൻ, റീന രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.